Connect with us

Covid19

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 28 ആയി; ആറ് ഇറ്റലിക്കാരടക്കം ഒമ്പത് പേര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇതുവരെ 28 പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഡല്‍ഹിയിലെ ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തിലുള്ള 21 അംഗ ഇറ്റാലിയന്‍ വിനോദ സഞ്ചാരികളില്‍ 16 പേര്‍ക്കും ഇവര്‍ക്കൊപ്പമുള്ള ഒരു ഇന്ത്യക്കാരനും കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം 28 ആയത്.

പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള അന്തിമഫലം പോസിറ്റീവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് അറിയിച്ചത്. ഡല്‍ഹി എയിംസില്‍ നടത്തിയ പരിശോധനഫലം പോസിറ്റീവായതോടെയാണ് സ്ഥിരീകരണത്തിനായി പുണെയിലേക്ക് അയച്ചത്. ആറ് ഇറ്റാലിയന്‍ പൗരന്‍മാരും ഇവരുടെ മൂന്ന് ടൂര്‍ ഓപ്പറേറ്റര്‍മാരും നിരീക്ഷണത്തിലുണ്ട്. വൈറസ്ബാധയുെട പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഉന്നതതല യോഗം വിളിച്ചു.

Latest