Connect with us

Kerala

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല; ഫോറന്‍സിക് സംഘം ഇന്ന് വീട്ടിലെത്തി തെളിവെടുക്കും

Published

|

Last Updated

കൊല്ലം | ഏഴു വയസ്സുകാരി ദേവനന്ദയെ കൊലപ്പെടുത്തിയതാണെന്ന ആരോപണത്തില്‍ ബന്ധുക്കളും നാട്ടുകാരും ഉറച്ച് നില്‍ക്കവെ ഫൊറന്‍സിക് സംഘം ഇന്ന് ദേവനന്ദയുടെ വിട്ടിലെത്തി തെളിവെടുക്കും. കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലവും കൂടി ലഭിക്കുന്നതോടെ കേസില്‍ വ്യക്തതവരുമെന്നാണ് കരുതുന്നത്. ദേവനന്ദയുടേത് മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും അടക്കം നാല്‍പതോളം പേരുടെ മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്. ുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളും ആരോപിക്കുന്നത്.

വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും കുടവട്ടൂര്‍ നന്ദനത്തില്‍ പ്രദീപ്- ധന്യ ദമ്പതികളുടെ മകളുമായ ദേവനന്ദയുടെ മൃതദേഹം പള്ളിമണ്‍ ആറ്റില്‍ നിന്നു വെള്ളിയാഴ്ച രാവിലെയാണു കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്നു കാണാതായിരുന്നു. ഇന്‍ക്വിസ്റ്റ് തയാറാക്കിയപ്പോള്‍ കുട്ടിയുടെ ശരീരത്ത് മുറിവുകളോ ബലപ്രയോഗങ്ങളോ നടന്നതായും കണ്ടെത്താനായില്ല. അതേ സമയം കുട്ടി തനിച്ച് ഇത്ര ദൂരം സഞ്ചരിച്ച് ആറിനടുത്തേക്ക് പോകില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Latest