Connect with us

Covid19

കൊറോണ ബാധിതരായ ഇറ്റാലിയന്‍ സംഘം രാജസ്ഥാനിലെ ആറ് ജില്ലകള്‍ സന്ദര്‍ശിച്ചു; ആശങ്കയോടെ ആരോഗ്യ വകുപ്പ്

Published

|

Last Updated

ജയ്പുര്‍ |ഡല്‍ഹിയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പ് രാജസ്ഥാനിലെ ആറ് ജില്ലകള്‍ സന്ദര്‍ശിച്ചതായി അധികൃതര്‍.

ഫെബ്രുവരി 21നാണ് ഇറ്റാലിയന്‍ പൗരന്‍മാരായ 21 അംഗ സംഘം ഡല്‍ഹിയിലെത്തിയത്. പ്രാദേശിക ട്രാവല്‍ ഏജന്റ് ഏര്‍പ്പെടുത്തിയ ബസ്സില്‍ 21ന് തന്നെ ഇവര്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെത്തി. അടുത്ത ആറ് ദിവസങ്ങളിലായി ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, ജോധ്പുര്‍, ഉദയ്പുര്‍ എന്നീ ജില്ലകളില്‍ സന്ദര്‍ശനം നടത്തി, ഫെബ്രുവരി 28ന് തിരിച്ച് ജയ്പുരിലെത്തിയെന്ന് ഇവരുടെ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നും കണ്ടെത്തി.ഇവരുടെ സന്ദര്‍ശന വേളയില്‍ ആരെല്ലാമായി ഇടപഴകിയെന്നതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്.

സംഘത്തിലെ ദമ്പതികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംഘത്തിലെ ബാക്കിയുള്ളവരും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മാര്‍ച്ച് 1ന് ആഗ്രയിലെത്തിയ ബാക്കിയുള്ളവരെ ചാവ്‌ലയിലെ ഐടിബിപി ക്യാമ്പിലേക്ക് മാറ്റി. ആദ്യഘട്ടത്തില്‍ ഇവരുടെ സ്രവപരിശോധന നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാംഘട്ട ഫലത്തില്‍ സംഘത്തിലെ പതിനഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.