Connect with us

National

ഡല്‍ഹിയില്‍ വംശഹത്യ നടത്താന്‍ 2000ത്തോളം പേര്‍ പുറത്ത് നിന്നും എത്തി

Published

|

Last Updated

ന്യൂഡല്‍ഹി | വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിക്കാന്‍ 2000ത്തോളം ഹിന്ദുത്വ ഭീകരരെ സംസ്ഥാനത്ത്ിന് പുറത്ത് നിന്ന് എത്തിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാന്‍. തികച്ചും ആസൂത്രിതമായ ആക്രമണമാണ് ഡല്‍ഹിയില്‍ നടന്നത്. അക്രമം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ 1500- 2000ത്തോളം അക്രമകാരികള്‍ ഡല്‍ഹിയിലെത്തി. അക്രമം നടന്ന പ്രദേശത്തിന് സമീപത്തുള്ള സ്ഥലങ്ങളിലും സ്‌കൂളുകളിലുമാണ് ഇവരെ താമസിപ്പിച്ചതെന്നും സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. ദി വയറിന് അനുവദിച്ച അഭിമുഖത്തിലാണ് ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.
വീടുകളും കടകളും ചുട്ടെരിച്ച് വ്യാപക അക്രമം നടത്താന്‍ എവിടെ നിന്നാണ് ആളുകളെ എത്തിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗവും പോലീസും കണ്ടെത്തണം. മാസ്‌കുകളും ഹെല്‍മെറ്റുകളും ധരിച്ച് അക്രമത്തില്‍ ഏര്‍പ്പെട്ടവരുടെ ഫോട്ടോകള്‍ ഡി സി എം സംഘത്തിന് ലഭിച്ചിട്ടുണ്ട്. കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വസ്തുതാ വിവരണത്തിന്റെ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടും.

ആക്രണം തുടങ്ങിയ കഴിഞ്ഞ ഫെബ്രുവരി 24നും തൊട്ടടുത്ത ദിവസം പോലീസ് സാന്നിദ്യം കുറവായിരുന്നു. ഈ ദിവസങ്ങളില്‍ നിരവധി ആളുകളെ സംരക്ഷിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അവര്‍ ആരേയും രക്ഷിച്ചിട്ടില്ല. ആരുടേയും ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കിയിട്ടില്ല. മറിച്ച് ആളുകളെ ചുട്ടുകൊല്ലാന്‍ അനുവദിക്കുകയായിരുന്നു. വീടുകള്‍ തകര്‍ക്കാനും സ്ഫോടനം നടത്താനും പോലീസ് സഹായിക്കുകയായിരുന്നു.

പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ഡല്‍ഹി പോലീസിന്് നിര്‍ദേശം നല്‍കിയിരുന്നു. അക്രമണത്തിന്റെ മൂന്നാം ദിവസം മാത്രമാണ് പോവലീസ് സജീവമായത്. 26ന് അക്രമത്തിന് അറുതി വന്നെന്നും അദ്ദേഹം പറഞ്ഞു. കലാപ ബാധിതര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നുണ്ടെന്നും മറിച്ചുള്ള പരാതികള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest