Connect with us

Covid19

ഇന്ത്യയിലെത്തിയ 15 ഇറ്റലിക്കാര്‍ക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയെ 15 ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ ചവ്വാലയിലെ ഐ ടി ബി പി ക്യാമ്പില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. 21 വിനോദസഞ്ചാരികളാണ് ഇറ്റലിയില്‍ നിന്നുള്ള സംഘത്തിലുള്ളത്. സംഘത്തിലെ 65കാരനായ വിനോദസഞ്ചാരിക്കും ഭാര്യക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.

Latest