Connect with us

National

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം; എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നീക്കം. അര്‍ധരാത്രി ഭരണകക്ഷിയിലെ എട്ട് എം എല്‍ എമാരെ ബി ജെ പി ഹരിയാനയിലെ ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്ക് കടത്തിയതായി കോണ്‍ഗ്രസ്. ഇവരില്‍ ഒരാള്‍ തിരിച്ചുവന്നതായും നാലുപേര്‍ തിരികെവരാന്‍ സന്നദ്ധരാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു.

നാല് കോണ്‍ഗ്രസ് എം എല്‍ എമാരും രണ്ട് ബി എസ് പി, ഒരു എസ്് പി, ഒരു സ്വതന്ത്ര എം എല്‍ എമാരുമാണ് റിസോര്‍ട്ടില്‍ ഉള്ളത്. ബി.ജെ.പി നേതാവ് നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ എം എല്‍ എമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ബി എസ് പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രമാബായിയാണ് തിരികെ വന്നത്. “റിസോര്‍ട്ടിലുള്ള എം എല്‍ എമാരില്‍ ഒരാളും മുന്‍മന്ത്രിയുമായ ബിസാഹുലാല്‍ സിങ് ആണ് തന്നെ ഈ വിവരം ഫോണില്‍ വിളിച്ച് അറിയിച്ചതെന്ന് മധ്യപ്രദേശ് മന്ത്രി തരുണ്‍ ഭാനോട്ട് പറഞ്ഞു.ല അവരെ ബലമായി ഐ ടി സി മറാത്ത ഹോട്ടലില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞതായും മന്ത്രി പറഞ്ഞു.

230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114, ബി.ജെ.പിക്ക് 107 അംഗങ്ങളാണുള്ളത്. ബി.എസ്.പി (2), എസ്.പി (1), 4 സ്വതന്ത്രര്‍ എന്നിവര്‍ കോണ്‍ഗ്രസിനെയാണു പിന്തുണച്ചിരുന്നത്. 2 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

കഴിഞ്ഞ വ!ര്‍ഷം ജൂലൈയില്‍ മധ്യപ്രദേശിലെ പ്രതിപക്ഷനേതാവും ബിജെപി എംഎല്‍എയുമായ ഗോപാല്‍ ഭാര്‍ഗവ കമല്‍നാഥ് സര്‍ക്കാരിനെ താഴെ വീഴ്!ത്തുമെന്ന് തുറന്ന ഭീഷണി മുഴക്കിയിരുന്നതാണ്. മധ്യപ്രദേശ് നിയമസഭയില്‍ ക്രിമിനല്‍ നിയമഭേദഗതി വോട്ടിനിട്ട് പാസ്സാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഭീഷണി.