Connect with us

Bahrain

കൊറോണക്കെതിരായ പോരാട്ടത്തില്‍ സഊദിക്ക് പിന്തുണ അറിയിച്ച് ബഹ്‌റൈന്‍

Published

|

Last Updated

മനാമ | ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന കൊറോണ വൈറസിനെതിരെ ( കോവിഡ്19)യുള്ള പോരാട്ടത്തില്‍ സഊദി അറേബ്യയ്ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ബഹ്‌റൈന്‍. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് രാജാവിനെ ഫോണിലൂടെ ബഹ്‌റൈന്‍ രാജാവ് കിംഗ് ഹമദ് ബിന്‍ ഈസഅല്‍ ഖലീഫ രാജ്യത്തിന്റെ പിന്തുണ അറിയിച്ചു

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ജാഗ്രതാ നിര്‍ദേശം നല്‍കിയത് സഊദി അറേബ്യയായിരുന്നു . ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലന്നും , കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി സഊദിയിലേക്കുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സഊദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ബഹ്‌റൈനിന്റെ നിറഞ്ഞ പിന്തുണയ്ക്ക് രാജ്യം നന്ദി അറിയിക്കുന്നതായി സല്‍മാന്‍ രാജാവ് പറഞ്ഞു

Latest