Connect with us

Covid19

കൊറോണ: ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെക്കുമെന്ന് സൂചന

Published

|

Last Updated

ടോക്യോ | കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ജപ്പാനിലെ ടോക്യോയില്‍ ഈ വര്‍ഷം നടത്താന്‍ നിശ്ചയിച്ച ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി സെയ്‌ക്കോ ഹാഷിമോട്ടോയാണ് ഇത്തരമൊരു സൂചന നല്‍കിയത്. മത്സരങ്ങള്‍ ജപ്പാന്‍ പാര്‍ലമെന്റിലെ ഒരു ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലായ് 24 മുതല്‍ ആഗസ്റ്റ് ഒമ്പത് വരെയാണ് ടോക്യോ ഒളിമ്പിക്‌സ് തീരുമാനിച്ചിരുന്നത്. അതേസമയം ഗെയിംസ് ആസൂത്രണം ചെയ്തപോലെ തന്നെ നടക്കുമെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ഹാഷിമോട്ടോ കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായി നിരവധി കായിക മേളകള്‍ ഇതിനോടകം തന്നെ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. 2020 ലോക അത്‌ലറ്റിക്‌സ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പും ഏപ്രില്‍ 19ന് തീരുമാനിച്ചിരുന്ന ചൈനീസ് ഗ്രാന്‍ഡ്പ്രീയുമുള്‍പ്പെടെ മാറ്റിവെച്ചവയില്‍ ഉള്‍പ്പെടും.

Latest