Connect with us

Gulf

മര്‍കസ് അനുവര്‍ത്തിക്കുന്നത് മുഹമ്മദ് നബി (സ്വ)യുടെ വിദ്യാഭ്യാസ വിപ്ലവ മാതൃക: ഡോ: അബ്ദുല്‍ ഹഖീം അസ്ഹരി

Published

|

Last Updated

മക്ക | പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)
മദീനയില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ മാതൃകയാണ് മര്‍കസും അതിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മുന്നോട്ട് വെക്കുന്നെതെന്ന് മര്‍കസ് ഡയറക്ടറും പ്രബോധകനുമായ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി അഭിപ്രായപ്പെട്ടു. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യയുടെ 43ാം വാര്‍ഷിക സമ്മേളന ഭാഗമായി മക്കയില്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് മര്‍കസ് മുന്നോട്ടു വെക്കുന്നത്. നോളജ് സിറ്റിയും അനുബന്ധ പ്രവര്‍ത്തനങ്ങളും ഇത്തരത്തിലുള്ള കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര സമൂഹത്തതിന് എല്ലാ വിദ്യാഭാസവും ആവശ്യമാണെന്നും അത് നല്‍കാന്‍ മാര്‍കസും അനുബന്ധ സ്ഥാപനങ്ങളും പ്രിതിജ്ഞാബദ്ധമാണെന്നും അബ്ദുല്‍ ഹകീം അസ്ഹരി കൂട്ടിച്ചേര്‍ത്തു.

മര്‍കസ് നോളജ് സിറ്റിയുടെ ലക്ഷ്യങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും അദ്ദേഹം പരിചയപ്പെടുത്തി. ഐ സി എഫ്, കെ സി എഫ്, ആര്‍ എസ് സി, മര്‍കസ് മക്ക കമ്മിറ്റി തുടങ്ങിയ പ്രസ്ഥാന കുടുംബത്തിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. സുസ്ഥിര സമൂഹം സുഭദ്ര രാഷ്ട്രം എന്ന പ്രമേയത്തില്‍ ഏപ്രില്‍ ഒമ്പതു മുതല്‍ പന്ത്രണ്ടു വരെയാണ് മര്‍കസില്‍ സമ്മേളനം നടക്കുന്നത്. ഷിഫ അല്‍ ബറക ഓഡിറ്റോറിയത്തില്‍ നടന്ന മക്ക സെന്‍ട്രല്‍ തല പ്രചാരണ സമ്മേളനത്തില്‍ ഐ സി എഫ് മക്ക പ്രസിഡന്റ്

സയ്യിദ് ടി എസ് ബദ്റുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഐ സി എഫ് പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ വടകര ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കര്‍ണാടക സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അബ്ദുറഷീദ് സൈനി കക്കിഞ്ച ആമുഖ പ്രഭാഷണം നടത്തി. ഉമര്‍ സഖാഫി, മുഹമ്മദ് ഹനീഫ അമാനി കുമ്പനോര്‍, കലന്തന്‍ ഷാഫി, ശിഹാബ് കുറുകത്താണി, എ പി കുഞ്ഞാലി ഹാജി പ്രസംഗിച്ചു. മര്‍ക്കസ് നാഷനല്‍ കമ്മിറ്റി നേതാക്കളായ ബാവഹാജി കൂമണ്ണ, അഷ്റഫ് കൊടിയത്തൂര്‍, സൈതലവി സഖാഫി, മുഹമ്മദ് ശാഫി ബാഖവി, നാസര്‍ ഹാജി കൊടുവള്ളി സംബന്ധിച്ചു.