Connect with us

Malappuram

ഫാസിസത്തിനെതിരെ പുതിയ പോർമുഖം തുറക്കാൻ സമയമാസന്നം: കെ ടി

Published

|

Last Updated

ആസാദി ക്യാമ്പസിന്റെ ആറാം ദിവസത്തെ പരിപാടി കെ ടികുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പാലം | വർഗീയത നട്ട് നാടിനെ വിഭജിക്കുന്ന ഹിംസയുടെ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ പ്രതിരോധത്തിന്റെ പുതിയ വഴികൾ തേടേണ്ട സമയമാണിതെന്ന് കേളുവേട്ടൻ ഗവേഷണ കേന്ദ്രം തലവൻ കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. കലാലയം സാംസ്‌കാരിക വേദിക്ക് കീഴിൽ നടക്കുന്ന ആസാദി ക്യാമ്പസിന്റെ ആറാം ദിവസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവുകളിൽ നടക്കുന്ന ആശയ പ്രതിരോധങ്ങൾക്കൊപ്പം പൊതു സമൂഹത്തിന്റെ പിന്തുണ കൂടുതൽ ആർജിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണം. ഡൽഹിയിലെ വംശഹത്യയുടെ ദുരിത കാഴ്ചകൾക്കിടയിലും സഹവർത്തിത്വത്തിന്റെയും സൗഹൃദത്തിന്റെയും ചില സുന്ദര മുഹൂർത്തങ്ങൾക്കും രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചു.

കലാലയം സാംസ്കാരിക വേദിക്ക് കീഴില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സമീപം നടത്തുന്ന ആസാദി ക്യാമ്പസിൽ സിറാജ് എഡിറ്റർ ഇൻചാർജ് ടി കെ അബ്ദുൽ ഗഫൂർ സംസാരിക്കുന്നു

ഇന്ത്യ ഇപ്പോഴും പൂർണമായി വർഗീയവത്കരിക്കപ്പെട്ടിട്ടില്ലെന്നതിന്റെ ജനാധിപത്യത്തിൽ ഇനിയും പ്രതീക്ഷ ഉണ്ടെന്നതിന്റെ തെളിവാണിത്. രാജ്യത്തെ മതേതര മനസ്സുള്ളവരിലേക്ക് സൗഹൃദത്തിന്റെ പാലം പണിയാനും ജനകീയ പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും മുഖ്യധാരയിലേക്ക് അത്തരം ആളുകളെ കൂടുതലായി കൊണ്ടു വരാനും സാധിച്ചാൽ മാത്രമേ ഈ പോരാട്ടം വിജയം കാണുകയുള്ളൂ. അതിനുള്ള ശ്രമങ്ങൾ കൂടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം എം മുസ്തഫ,അഡ്വ. കെ സമദ്, ടി കെ അബ്ദുൽ ഗഫൂർ,സി കെ ഷക്കീർ അരിമ്പ്ര, സി ആർ കുഞ്ഞുമുഹമ്മദ് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. വിവിധ സമരാവിഷ്‌കാരങ്ങളും നടന്നു.