Connect with us

Kerala

സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്തെ വെഞ്ഞാറമ്മൂടില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. വാലിക്കുന്ന് കോളനിയില്‍ സിനി (32) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ശുചിമുറിക്ക് സമീപം കുഴിച്ചുമൂടിയ നിലയിലായിരുന്ന
മൃതദേഹത്തില്‍ വെട്ടേറ്റ പരുക്കുകളുണ്ടായിരുന്നു.

ശനിയാഴ്ച അച്ഛനും അമ്മയും തമ്മില്‍ വഴക്കിട്ടിരുന്നതായി മക്കള്‍ പറഞ്ഞു. അമ്മയെ അച്ഛന്‍ മര്‍ദിക്കുകയും മുടി മുറിക്കുകയും മറ്റും ചെയ്തു. ഇതിനു ശേഷം അമ്മയെ കാണാതാവുകയായിരുന്നു. അമ്മ എവിടെയെന്ന് മക്കള്‍ ചോദിച്ചപ്പോള്‍ അവളുടെ വീട്ടില്‍ പോയതാണെന്നും രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിവരുമെന്നുമാണ് അച്ഛന്‍ പറഞ്ഞതത്രെ. തുടര്‍ന്ന് കുട്ടികള്‍ അയല്‍ക്കാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

Latest