Connect with us

National

ഞായറാഴ്ച തന്റെ സാമൂഹിക മാധ്യമ എക്കൗണ്ടുകള്‍ സ്ത്രീകള്‍ക്ക് നിയന്ത്രിക്കാം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ഞായറാഴ്ച വനിതാ ദിനത്തില്‍ തന്റെ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സ്ത്രീകള്‍ക്കായി വിട്ടുകൊടുക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാം. #SheInspiresUs എന്ന ഹാഷ് ടാഗിലാണ് സ്‌റ്റോറികള്‍ പോസ്റ്റ് ചെയ്യേണ്ടത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ “കൈകാര്യം”ചെയ്യാം എന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ഏത് രീതിയിലാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനാവുക എന്ന് പ്രധാനമന്ത്രി വിശദീകരിച്ചിട്ടില്ല.

സോഷ്യല്‍ മീഡയ എക്കൗണ്ടുകളില്‍ നിയന്ത്രണം വരുത്തുമെന്ന് ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇത് വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡയകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് മോദിയുടെ നീക്കമെന്ന് പ്രചാരണമുണ്ടായി. രാജ്യത്ത് ഇപ്പോള്‍ കത്തി നില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണെന്ന് വിമര്‍ശനമുണ്ടായി. മോദി നിയന്ത്രണം നടത്തേണ്ടത് സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ക്കല്ല വെറുപ്പിന്റെ രാഷ്ട്രീയത്തിനാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പല പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും മോദിയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവമുായി രംഗത്തെത്തി. രാത്രിയില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത് പോലെ ജനങ്ങള്‍ക്കുള്ള പുതിയ പണിയാണ് വരാന്‍ പോകുന്നതെന്ന തരത്തിലും വിമര്‍ശനമുണ്ടായി. ഈ സാഹചര്യത്തിലാണ് മോദി ഇപ്പോള്‍ ട്വിറ്ററില്‍ തന്നെ വിശദീകരണം നല്‍കിയിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest