Connect with us

National

ക്രിമിനല്‍ കേസില്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നവിസ് വിചാരണ നേരിടണം: കോടതി

Published

|

Last Updated

മുംബൈ | തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രിമനല്‍ കേസുകളുള്ള കാര്യം മറച്ചുവെച്ചതിന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. 2014 ലെ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന കാര്യം മറച്ചുവെച്ചതാണ് വിനയായത്. ഫഡ്‌നവിസിനെ അയോഗ്യനാക്കമെന്നാവശ്യപ്പെട്ട് അഭിഭാഷകനും സമൂഹിക പ്രവര്‍ത്തകനുമായ സതീഷ് ഉകേയ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ഫഡ്‌നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സതീഷ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും ഫ്ഡനാവിസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസില്‍ ഫഡ്‌നാവിസ് തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതും കോടതി നിരസിച്ചതോടെയാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയ്ക്ക് പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടി വരുന്നത്.

Latest