Connect with us

Covid19

കൊറോണ ഭീതി; യു പിയിലെ നോയിഡ സ്‌കൂള്‍ മൂന്ന്‌ ദിവസത്തേക്ക് അടച്ചു

Published

|

Last Updated

ലക്‌നോ | കൊറോണ ഭീതിയെ തുടര്‍ന്ന് യു പിയിലെ നോയിഡ സ്‌കൂള്‍ മൂന്ന്‌ ദിവസത്തേക്ക് അടച്ചു. സ്‌കൂളില്‍ പഠിക്കുന്ന രണ്ടു കുട്ടികളുടെ പിതാവിന് കൊറോണ സ്ഥിരീകരിച്ചതോടെയാണിത്. ഈ കുട്ടികള്‍ തിങ്കളാഴ്ച സ്‌കൂളില്‍ വന്നിരുന്നില്ല. ഞായറാഴ്ച വൈകീട്ട് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെ മുന്‍കരുതലെന്ന നിലയില്‍ ഭൂരിഭാഗം കുട്ടികളെയും സ്‌കൂളില്‍ പറഞ്ഞയക്കാന്‍ മാതാപിതാക്കള്‍ തയാറായില്ല. എന്നാല്‍, 100 കുട്ടികളെങ്കിലും സ്‌കൂളില്‍ എത്തിയതായാണ് വിവരം.

വിഷയത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും അവധി അറിയിപ്പ് രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
“ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങളാല്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവക്കുകയാണ്. പുതിയ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കും. ബോര്‍ഡ് പരീക്ഷകള്‍ സാധാരണ പോലെ നടക്കും. ഏഴു മുതല്‍ 11 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ആഗ്രഹിക്കുന്നുവെങ്കില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ക്ക് വരാം.” സന്ദേശത്തില്‍ പറഞ്ഞു.
സ്‌കൂളിലേക്ക് നിരീക്ഷണ സംഘത്തെ അയക്കുമെന്നും സ്‌കൂള്‍ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും യു പി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഗൗതം ബുദ്ധ് നാഗര്‍ പറഞ്ഞു.

Latest