Connect with us

National

പാര്‍ലിമെന്റില്‍ ഇന്നും ബഹളം; അംഗങ്ങള്‍ക്ക് കര്‍ശന റൂളിംഗ് നല്‍കി സ്പീക്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് ഇന്നും പാര്‍ലിമെന്റ് നടപടികള്‍ നിര്‍ത്തിവച്ചു. രാജ്യസഭ രണ്ടു മണി വരെയും ലോക്സഭ 12 മണി വരെയുമാണ് നിര്‍ത്തിവച്ചത്. അതിനിടെ, കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന സംഭവത്തില്‍ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ഓം ബിര്‍ള കര്‍ശന റൂളിംഗ് നല്‍കി. മുദ്രാവാക്യം മുഴക്കി മറുപക്ഷത്തേക്ക് പോകുന്നവരെ സമ്മേളന കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്യുമെന്നാണ് റൂളിംഗ്. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരാന്‍ പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍, സ്പീക്കറുടെ റൂളിംഗിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാടെടുത്തു. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.