Connect with us

International

ശ്രീലങ്കന്‍ പാര്‍ലിമെന്റ് പിരിച്ചുവിട്ടു; ഏപ്രില്‍ 25ന്‌ പൊതു തിരഞ്ഞെടുപ്പ്

Published

|

Last Updated

കൊളംബോ | ശ്രീലങ്കന്‍ പാര്‍ലിമെന്റ് പിരിച്ചുവിട്ടുകൊണ്ട് പ്രസിഡന്റ് ഗോതബായ രജപക്‌സെ ഉത്തരവിറക്കി. ഇതേ തുടര്‍ന്ന് രാജ്യത്ത് ഏപ്രില്‍ 25ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 14ന് പുതിയ പാര്‍ലിമെന്റ് ആദ്യ യോഗം ചേരുമെന്ന് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

പാര്‍ലിമെന്റിന്റെ അഞ്ച് വര്‍ഷ കാലാവധിയില്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം എപ്പോള്‍ വേണമെങ്കിലും സഭ പിരിച്ചുവിടാന്‍ പ്രസിഡന്റിന് ശ്രീലങ്കന്‍ ഭരണഘടന അധികാരം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രസിഡന്റായി സ്ഥാനമേറ്റ രജപക്‌സെ തന്റെ മൂത്ത സഹോദരന്‍ മഹിന്ദ രജപക്‌സെയെ ഇടക്കാല പ്രധാന മന്ത്രിയാക്കിയിരുന്നു.