Connect with us

Kerala

സുല്‍ത്താന്‍ ബത്തേരിയില്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി | സുല്‍ത്താന്‍ ബത്തേരിയിലെ ദൊട്ടപ്പന്‍കുളത്ത് കാറുമായി കൂട്ടയിടിച്ച ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അമ്പലവയല്‍ നെല്ലാറ സ്വദേശി ദിപിന്‍ ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ബത്തേരി ഐഡിയല്‍ സ്‌കൂളിന് മുന്നിലാണ് അപകടമുണ്ടായത്. കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗീതിക എന്ന ബസ്സും ടി എന്‍ 22 ബി ഇ 3846 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റവരെ കല്‍പ്പറ്റയിലെയും ബത്തേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളുള്‍പ്പടെ നിരവധി പേര്‍ ബസിലുണ്ടായിരുന്നതായാണ് വിവരം.

Latest