Connect with us

Kerala

കൊച്ചി അരൂജ സ്‌കൂളിലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി

Published

|

Last Updated

കൊച്ചി |  തോപ്പുംപടി അരൂജ സ്‌കൂളിലെ കുട്ടികള്‍ക്ക് സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി. തുടര്‍ പരീക്ഷയെഴുതാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത് കോടതിയുടെ അന്തിമ വിധിക്ക് ശേഷമായിരിക്കും .

അരൂജ സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നാണ് സി ബി എസ് ഇ ഹൈക്കോടതിയെ അറിയിച്ചു. ഒരു വീട്ടില്‍ ആണ് സ്‌കൂള്‍ നടത്തുന്നത്. അരൂജ സ്‌കൂളിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷക്ക് ഇരുത്താന്‍ ശ്രമിച്ച മൂന്നു സ്‌കൂളുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കും എന്നും സി ബി എസ് ഇ അറിയിച്ചു. തോപ്പുംപടി അരൂജ സ്‌കൂളിലെ 28 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരില്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്.

 

 

Latest