Connect with us

Kerala

സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍മാറുമെന്ന പ്രഖ്യാപനം മോദിയുടെ തന്ത്രം- അധിര്‍ രഞ്ജന്‍ ചൗധരി

Published

|

Last Updated

ന്യൂഡല്‍ഹി |  സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പിന്‍മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാഷ്ട്രീയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് പാര്‍ലിമന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാജ്യത്ത് ആളിക്കത്തുന്ന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മോദിയുടെ ശ്രമമാണിത്. ട്വിറ്ററിലാണ് ചൗധരിയുടെ പ്രതികരണം. തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ഈ ഞായറാഴ്ച ആലോചിക്കുന്നു എന്ന് മോദി ട്വിറ്ററിലൂടെ ഇന്നലെ അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായ പ്രകടനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

ഡല്‍ഹിയിലെ വംശഹത്യ വിഷയവും എന്‍ ആര്‍ സി സമരങ്ങളുമെല്ലാം വഴി തിരിച്ചുവിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെല്ലാമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. സാമൂഹിക മാധ്യങ്ങളല്ല വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രി ഉപേക്ഷിക്കേണ്ടത് എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

 

Latest