Connect with us

Covid19

കോവിഡ്19: 60 രാജ്യങ്ങളില്‍ സ്ഥിരീകരണം; 90,912 പേര്‍ രോഗബാധിതര്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |  ലോക ആരോഗ്യ രംഗത്ത് വന്‍ ആശങ്ക സൃഷ്ടിച്ച് കോവിഡ്19 വൈറസ് ക്രമാതീതമായി പടരുന്നു. ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇറ്റലിയില്‍ 1,835 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇറാനില്‍ 1,501 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം നടന്നിരിക്കുന്നത് ഇറാനിലാണ്. അമേരിക്കയില്‍ വൈറസ് മൂലം മരണപ്പെടുന്നവരുടെ എണ്ണം ആറായി. ഇന്നലെ നാലായിരുന്നു മരണ നിരക്ക്. 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്തോനേഷ്യയിലും കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവടെ 19 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഏറ്റവുധികം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. 4,812 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 28 പേരാണ് ദക്ഷിണ കൊറിയയില്‍ മരിച്ചിട്ടുള്ളത്.

അതേസമയം ലോകത്താകെ വൈറസ് ബാധിതരുടെ എണ്ണം 90,912 കവിഞ്ഞു. രോഗം ബാധിച്ച് മരിച്ചവര്‍ 3,117 ആയി. 47,984 പേര്‍ രോഗവിമുക്തി നേടിയിട്ടുമുണ്ട്.കോവിഡ് 19 പോലെ വളരെവേഗം പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള മറ്റൊരു വൈറസിനേയും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും ശരിയായ മാര്‍ഗത്തിലൂടെ വൈറസിനെ പിടിച്ചുകെട്ടുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വസൂരി പോലെ വായുവില്‍ കൂടി പകരാന്‍ വൈറസ് ശേഷി നേടിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. നിലവില്‍ 60 രാജ്യങ്ങളിലാണ് കോവിഡ്19 വൈറസ് എത്തിയിരിക്കുന്നത്.

Latest