Connect with us

National

ഡല്‍ഹിയിൽ മുസ്‌ലിം ലീഗ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

Published

|

Last Updated

 

ഡൽഹിയിൽ മുസ്്്ലിം ലീഗ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ദേശീയ ജനറൽ സെക്രട്ടറി പി െക കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്യുന്നു

ന്യൂഡല്‍ഹി | ഡല്‍ഹി വംശഹത്യയുടെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ മുസ്്ലിം ലീഗ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബശീര്‍ എം പി അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറര്‍ പി വി അബ്ദുൽ വഹാബ് എം പി അഭിസംബോധന ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തപന്‍ ബോസ് മുഖ്യാതിഥിയായി. ആക്ടിവിസ്റ്റ് കവിതാ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

നാസിയ ഖാന്‍, സി കെ സുബൈര്‍, ഖുര്‍റം അനീസ് ഉമര്‍, മൗലാന നിസാര്‍ അഹ്്മദ്, ഹുസൈന്‍ മടവൂര്‍, സാബിര്‍ എസ് ഗഫാര്‍, ആസിഫ് അന്‍സാരി, അഡ്വ. വി കെ ഫൈസല്‍ ബാബു, മുഹമ്മദ് സുബൈര്‍, അഡ്വ. മര്‍സൂഖ് ബാഫഖി, മുഹമ്മദ് ഹലീം, ഷിബു മീരാന്‍, സയ്യിദ് സിദ്ദീഖ് തങ്ങള്‍, ഇദ്്രീസ് മുഹമ്മദ്, അഹ്്്മദ് സാജു, സിറാജുദ്ദീന്‍ നദ്്വി, അതീബ് ഖാന്‍, കൈസര്‍ അബ്ബാസ്, എം കെ നൗശാദ്, എ ശംസുദ്ദീന്‍, ഹാരിസ് ബീരാന്‍, ഖാലിദ് റഹ്്മാന്‍, ജിഹാദ്, അജ്മല്‍ മുഫീദ് അഭിവാദ്യം ചെയ്തു.

Latest