Connect with us

Gulf

സഊദിയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Published

|

Last Updated

റിയാദ്  | സഊദിയില്‍ ആദ്യ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ബഹ്‌റൈന്‍ വഴി സഊദിയിലെത്തിയ സ്വദേശി പൗരനാണ് കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. രോഗം ബാധിച്ച വ്യക്തിയുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ പരിശോധിച്ചു വരിയാണെന്നും പരിശോധന പൂര്‍ത്തിയായ ശേഷം എല്ലാ ഫലങ്ങളും പുറത്തുവിടുമെന്നും മന്ത്രാലയം അറിയിച്ചു .

നിലവില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന പരിശോധനക്ക് ശേഷമാണ് രാജ്യത്തേക്ക് ആളുകളെ കടത്തിവിടുന്നത് .വൈറസിനെക്കുറിച്ച് പൊതുജനങ്ങള്‍ ആശങ്കപെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പിന്റെ 937 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു

Latest