Connect with us

Malappuram

എസ് ഐ സെലക്ഷന്‍; മഅദിന്‍ അക്കാദമിയില്‍ സൗജന്യ പരീശീലനം

Published

|

Last Updated

മലപ്പുറം | പി എസ് സിയുടെ ഈ വര്‍ഷത്തെ എസ് ഐ സെലക്ഷന്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനവും പരീശീലനവും റസിഡന്‍ഷ്യല്‍ സംവിധാനത്തില്‍ സൗജന്യമായി നല്‍കുന്നു. ഇഖ്‌റ ഫൗണ്ടേഷനും മഅ്ദിന്‍ അക്കാദമിയും സഹകരിച്ചാണ് പരിശീലനം ഒരുക്കുന്നത്.

സെലക്ഷന്‍ പരീക്ഷയിലൂടെ തിരെഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ കായികക്ഷമതയുള്ള 15 പേര്‍ക്കായിരിക്കും അഡ്മിഷന്‍ നല്‍കുക. 2020 മാര്‍ച്ച് 15 മുതല്‍ എസ് ഐ സെലക്ഷന്‍ പരീക്ഷ വരെ നീണ്ട് നില്‍ക്കുന്ന മൂന്ന് മാസത്തെ മുഴു സമയ പരിശീലനമായിരിക്കും നല്‍കുക.
ഭക്ഷണ താമസ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കു്ം.

മികച്ച പരിശീലകരുടെ സേവനം, ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകള്‍,ഡൈലി ടെസ്റ്റ് പേപ്പറുകള്‍, സെല്‍ഫ് പ്രിപ്പറേഷന്‍ ലൈബ്രറി, ഫിസിക്കല്‍ ട്രൈനിംഗ് ഫെസിലിറ്റി, പ്രത്യേകമായ ധാര്‍മ്മിക ശിക്ഷണം എന്നിവ കോഴ്‌സിന്റെ ഭാഗമായുണ്ടാകും.ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ച എസ് ഐ പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്കാണ് ഈ കോഴ്‌സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:9447384499