Connect with us

Kerala

മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വാന്‍ മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

Published

|

Last Updated

മൂന്നാര്‍ | മലപ്പുറം കുറ്റിപ്പുറത്തുനിന്നും എത്തിയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മരിച്ചത്. സാന്റോസ് കോളനിക്ക് സമീപമായിരുന്നു അപകടം.

മൃതദേഹം മൂന്നാര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവര്‍ അടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ല.

നിയന്ത്രണം വിട്ട വാന്‍ റോഡിന് താഴെയുള്ളള്ള തേയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവറുടെ സീറ്റിന് സമീപത്തിരുന്ന മുബാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.