Connect with us

Gulf

അഹല്യ മണി എക്‌സ്‌ചേഞ്ച് നറുക്കെടുപ്പ്; യംനാഥ് ഭട്ടറായിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം

Published

|

Last Updated

അബുദാബി  | യു എ ഇ യിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ അഹല്യ മണി എക്‌സ്‌ചേഞ്ച് രണ്ട് മാസക്കാലം നടത്തിയ ശൈത്യകാല കാമ്പയിനില്‍ നേപ്പാള്‍ സ്വദേശി യംനാഥ് ഭട്ടറായിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം ലഭിച്ചു. കാമ്പയിന്‍ കാലയളവില്‍ അഹല്യ വഴി കാശ് നാട്ടിലേക്ക് അയച്ച ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവര്‍ക്ക് ഒരു കിലോ സ്വര്‍ണത്തിന് പുറമെ പത്ത് കാറുകള്‍ പ്രോത്സാഹന സമ്മാനമായി നല്‍കി.

ഇന്ത്യക്കാരായ രഞ്ജിത് കുമാര്‍ യാദവ്, അനൂപ് കുമാര്‍ പത്മനാഭന്‍, ഘോഷ് ഗോപാലന്‍ തടത്തില്‍ പപ്പു, പാക്കിസ്ഥാന്‍ സ്വദേശികളായ നദീം നാസിര്‍ അഹമ്മദ് നാസിര്‍ അഹമ്മദ്, ബാബര്‍ ഹുസൈന്‍ എം ഡി അഷ്‌റഫ്, ജാമില്‍ അഹമ്മദ് മുസ്‌ലിം ദാദ്, മുംതാസ് ഹുസൈന്‍ ഷാഹ് മുഹമ്മദ്, നേപ്പാള്‍ സ്വദേശികളായ സീത പാണ്ഡെ, ജാക് ബഹദൂര്‍ ഗിരി, ശ്രീലങ്ക സ്വദേശി ദിലന്‍ ബുദ്ധിക ലിയാന ഗാമജ് എന്നിവര്‍ക്കാണ് കാര്‍ സമ്മാനമായി ലഭിച്ചത്. അബുദാബി മുസഫ്ഫ അല്‍ ജിമ്മി ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ അഹല്യ എക്‌സ്‌ചേഞ്ച് സി ഇ ഒ ഉസൈന്‍ അല്‍ ഹാശ്മി, ജനറല്‍ മാനേജര്‍ കമല്‍ സുബ്ബാ, സല്‍മാന്‍ ഖാലിദ്, സന്തോഷ് നായര്‍, ആമിര്‍ ഇക്ബാല്‍, ഷാനിഷ് കൊല്ലാറ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest