Connect with us

Kerala

സിഎജിയുടെ കണക്കുകള്‍ തള്ളി ക്രൈംബ്രാഞ്ച്; കാണാതായത് 3,636 വെടിയുണ്ടകള്‍ മാത്രമെന്ന് അന്വേഷണ സംഘം

Published

|

Last Updated

തിരുവനന്തപുരം | എസ്എപി ക്യാമ്പില്‍ നിന്നും കാണാതായത് 3,636 വെടിയുണ്ടകളെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്നായിരുന്നു സിഎജിയുടെ റിപ്പോര്‍ട്ട്. 3,636 വെടിയുണ്ടകളെ സംബന്ധിച്ച് വ്യക്തമായ രേഖകളില്ലെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കുമെന്നും തച്ചങ്കരി പിന്നീട് പറഞ്ഞു.

1,415 ഇന്‍സാസ് വെടിയുണ്ടകള്‍ ഉള്‍പ്പെടെ 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് പരിശോധനയില്‍ ഇന്‍സാസ് വെടിയുണ്ടകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. എകെ-47 തോക്കില്‍ ഉപയോഗിക്കുന്ന 1,576 വെടിയുണ്ടകള്‍ കാണാനില്ലെന്നായിരുന്നു സിഎജി കണ്ടെത്തിയത്. ഒന്‍പതെണ്ണം മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് ക്രൈംബ്രാഞ്ച് പരിശോധനയില്‍ വ്യക്തമായി. സെല്‍ഫ് ലോഡിങ് റൈഫിളുകളിലെ 3,627 വെടിയുണ്ടകള്‍ കാണാതായി. 8,898 വെടിയുണ്ടകള്‍ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്.