Connect with us

International

കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ പ്രാര്‍ഥനാ സംഗമം, 9000 പേര്‍ക്കും രോഗലക്ഷണം; പാസ്റ്റര്‍ക്കും 11 പേര്‍ക്കുമെതിരെ നരഹത്യക്ക് കേസ്

Published

|

Last Updated

സോള്‍ |ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ സംഘടിപ്പിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുത്ത 9000 പേര്‍ക്കും കൊറോണ രോഗ ലക്ഷണങ്ങളെന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)ക്കും മറ്റ് 11 പേര്‍ക്കുമെതിരെ സര്‍ക്കാര്‍ കേസെടുത്തു. വൈറസ് ബാധ പടര്‍ത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്.

സോള്‍ നഗരസഭയാണ് പാസ്റ്റര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാന്‍ ഹീക്കും കൂട്ടാളികള്‍ക്കുമെതിരെ നരഹത്യക്കാണ് കേസ്. തന്റെ യോഗത്തില്‍ പങ്കെടുത്താല്‍ രോഗബാധ ഭയക്കേണ്ടതില്ലെന്നു ലീ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസമാണ് ലീ മാന്‍ രോഗം പടരുന്നതിന് കാരണമായ മതസമ്മേളനം നടത്തിയത്. ലീ ദെയ്ഗുവില്‍ നടന്ന സമ്മേളനത്തില്‍ ആകെ സംബന്ധിച്ച 9000 പേരിലും കൊറോണ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി.തുടര്‍ന്നാണ് പാസ്റ്റര്‍ക്കെതിരെ നടപടിയെടുത്തത്. ഇതുവരെ ദക്ഷിണ കൊറിയയില്‍ കോവിഡ്19 ബാധിച്ച് 21 പേരാണ് മരിച്ചത്.

---- facebook comment plugin here -----

Latest