Connect with us

National

രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ 7.78 ശതമാനത്തിന്റെ വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയില്‍ 7.78 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 2019 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. ഈ വര്‍ഷം ജനുവരിയില്‍ നിരക്ക് 7.16 ശതമാനമായിരുന്നു. ഇന്ത്യന്‍ ധനകാര്യ നിരീക്ഷണ കേന്ദ്രമാണ് (സി എം ഐ ഇ) ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. സാമ്പത്തിക മേഖലയില്‍ അനുഭവപ്പെടുന്ന മാന്ദ്യത്തിന്റെ പ്രതിഫലനമാണ് തൊഴിലില്ലായ്മ നിരക്കിലെ വര്‍ധനയെന്ന് വിദഗ്ധര്‍ പറയുന്നു. ആറുവര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് 2019ലെ മൂന്നു വര്‍ഷത്തേത്.

ഗ്രാമീണ പ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്കില്‍ 7.37 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. കഴിഞ്ഞ മാസം ഇത് 5.97 ശതമാനമായിരുന്നു. നഗര മേഖലയിലാണെങ്കില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ 8.65 ശതമാനവും കഴിഞ്ഞ മാസം 9.70 ശതമാനവുമാണ് നിരക്ക്.

Latest