Connect with us

National

ഡല്‍ഹിയിലും തെലങ്കാനയിലുമായി രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് രണ്ടു പേര്‍ക്ക് കൊറോണ
വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ന്യൂഡല്‍ഹിയിലും തെലങ്കാനയിലുമാണ് ഓരോ കൊറോണ കേസുകള്‍ കണ്ടെത്തിയതെന്ന്‌ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് പറഞ്ഞു. വൈറസ് ബാധിതരായ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയയാളാണ് ഡല്‍ഹിയില്‍ കൊറോണ പോസറ്റീവായി കണ്ടെത്തിയത്. തെലങ്കാനയിലെ വ്യക്തി അടുത്തിടെ ദുബൈ സന്ദര്‍ശിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Latest