Connect with us

National

ഡല്‍ഹിയില്‍ നടന്നത് കലാപമല്ല; ആസൂത്രിത വംശഹത്യ- മമത

Published

|

Last Updated

കൊല്‍ക്കത്ത |  ഡല്‍ഹിയില്‍ നടന്ന സംഘ്പരിവാര്‍ ആക്രമണങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയില്‍ നടന്നത് ആസൂത്രിത വംശഹത്യായാണ്. എന്നാല്‍ കലാപമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു. “ബംഗാളിന്റെ അഭിമാനമാണ് മമത” എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ റിലായില്‍ ഗോലി മാരോ മുദ്രാവാക്യം വിളിച്ച ബി ജെ പിക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം വിഷയങ്ങളില്‍ നടപടിയെടുക്കുന്നതിന് പോലീസിന് ഉറച്ച പിന്തുണയും മമത നല്‍കി. ഗോലി മാരോ പോലുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ഡല്‍ഹിയല്ല കൊല്‍ക്കത്തയെന്നും ഇത്തരം പ്രകോപന മുദ്രാവാക്യങ്ങള്‍ ബംഗാളില്‍ അനുവദിക്കില്ല. നിയമം നടപ്പാക്കുമെന്നും മമത പറഞ്ഞു.

നിഷ്‌കളങ്കരായവരെ കൊല്ലുന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഓടയില്‍ നിന്നും മറ്റും എല്ലാ ദിവസവും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയാണ്. ഈ ഏകാധിപത്യ ഭരണത്തെ വലിച്ച് താഴെയിടുന്നതുവരെ നമുക്ക് വിശ്രമമില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്നും മമത റാലിയില്‍ പങ്കെടുത്തവരോടായി പറഞ്ഞു.

 

 

---- facebook comment plugin here -----

Latest