Connect with us

National

കഫീല്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടേക്കാം; സുരക്ഷ ആവശ്യപ്പെട്ട് ഭാര്യ കോടതിയില്‍

Published

|

Last Updated

ലഖ്‌നോ |  സി എ എക്കെതിരായി അലിഗഢ് സര്‍വ്വകലാശാലയില്‍ നടന്ന പ്രക്ഷോഭത്തിനിടെ പ്രകോപന പ്രസംഗം നടത്തിയെന്നാരോപിച്ച് ഉത്തര്‍ പ്രദേശ് പോലീസ് ജയിലിലടച്ച ഡോ. കഫീല്‍ ഖാന്റെ ജീവന്‍ അപകടത്തിലെന്ന് ഭാര്യ. കടുത്ത മാനസിക പീഡനമാണ് കഫീല്‍ ഖാന്‍ നേരിടുന്നത്. ജയിലിനുള്ളില്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ഭര്‍ത്താവിന് മതിയായ സുരക്ഷ ലഭിക്കാന്‍ ഇടപെടണമെന്ന് ഭാര്യ ശബ്‌സിത ഖാന്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസമാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മുംബൈയില്‍ നിന്ന് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തിയ മഥുര ജയിലിടുകയായിരുന്നു. ജയിലെത്തി ഭര്‍ക്കാവിനെകണ്ടപ്പോഴാണ് അവിടെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് അറിഞ്ഞതെന്ന് ശബ്‌സിത പറഞ്ഞു. കഠിനമായ മാനസിക ീഡനങ്ങളാണ് അവിടെ നേരിടേണ്ടി വരുന്നത്. ജയിലിലെത്തിച്ച് അഞ്ച് ദിവസത്തോളം ഭക്ഷണം പോലും നല്‍കിയില്ല.. അദ്ദേഹം ജയിലിനുള്ളില്‍ കൊല്ലപ്പെട്ടേക്കാമെന്നും ശബ്‌സിത പറഞ്ഞു.

ഗോരഖ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ടശിശുമരണവുമായി ബന്ധപ്പെട്ടാണ് ഡോ.കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറയുന്നത്. സംഭവത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കഫീല്‍ ഖാന്‍ നിരപരാധിയാണെന്ന് വ്യക്തമായതോടെ വിട്ടയച്ചിരുന്നു. ഒമ്പതുമാസമാണ് അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്. എന്നാല്‍ പിന്നീടും ശത്രുതയോടെ യോഗി സര്‍ക്കാര്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയായിരുന്നു.

 

 

Latest