Connect with us

Idukki

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

Published

|

Last Updated

ഇടുക്കി | മൂന്നാറിലെ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന ട്രാവലര്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മൂന്നാര്‍ സാന്റോസ് കോളനിക്ക് സമീപത്തുണ്ടായ അപകടത്തില്‍ മരിച്ചത്. വാന്‍ ഡ്രൈവറുടെ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ് മുബാരിസ്. എട്ടു കുട്ടികള്‍ ഉള്‍പ്പടെ 17 പേരാണ് വാനിലുണ്ടായിരുന്നത്. പരുക്കേറ്റ ഇവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ റോഡില്‍ നിന്നും താഴത്തെ തേയില തോട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

---- facebook comment plugin here -----

Latest