Connect with us

National

നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹരജി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി |  നിര്‍ഭയാ കേസില്‍ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.കേസിലെ മറ്റ് മൂന്ന് പ്രതികളുടെ തിരുത്തല്‍ ഹരജി നേരത്തെ തള്ളിയിരുന്നു. പവന്‍ ഗുപ്തക്ക് ഇനി രാഷ്ട്രപതിക്ക് മുമ്പാകെ ഏഴ് ദിവസത്തിനകം ദയാഹരജി സമര്‍പ്പിക്കാം. ഇത്കൂടി തള്ളിയാല്‍ നാല് പ്രതികളുടേയും വധശിക്ഷ ഉടന്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തന്റെ ഹരജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു പവന്‍ ഗുപ്ത ഹരജിയില്‍ ആവശ്യപ്പെട്ടത്. ഇത് തള്ളിയ ജസ്റ്റിസ് എം വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറില്‍ തന്നെ ഹരജി പരിഗണിച്ച് തള്ളുകയായിരുന്നു.

കേസില്‍ നേരത്തെ പുറപ്പെടുവിച്ച മരണ വാറണ്ട് പ്രകാരം നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത് നാളെയാണ്. എന്നാല്‍ പവന്‍ ഗുപ്തക്ക് രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹരജി സമര്‍പ്പിക്കാന്‍ സമയമുള്ളതിനാല്‍ ഈ കേസില്‍ ഇന്ന് ചേരുന്ന പാട്യാല ഹൗസ് കോടതി എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്കായി ഇന്ന് രാവിലെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ അല്‍പ്പ സമയത്തിനകം കോടതി വാദം കേള്‍ക്കും.

 

 

Latest