Connect with us

Kerala

പെരിയ കേസ്; ക്രൈംബ്രാഞ്ച് രേഖകളും കേസ് ഡയറിയും നല്‍കുന്നില്ലെന്ന് സി ബി ഐ

Published

|

Last Updated

തിരുവനന്തപുരം | പെരിയ ഇരട്ട കൊലക്കേസ് അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ക്രൈംബ്രാഞ്ച് തടസ്സം നില്‍ക്കുന്നതായി സി ബി ഐ. കേസുമായി ബന്ധപ്പെട്ട രേഖകളും കേസ് ഡയറിയും ക്രൈംബ്രാഞ്ച് െൈകമാറിയിട്ടില്ലെന്നും സി ബി ഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് ഡയറി ലഭിക്കാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ല. പല തവണ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറിലാണ് ഹൈക്കോടതി കേസ് സിബി ഐക്ക് കൈമാറിയത്. ഓക്ടോബര്‍ 25ന് കേസ് എറ്റെടുത്ത് സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സഹാചര്യത്തില്‍ അന്വേഷണത്തിനും തടസ്സമില്ലായിരുന്നു. എന്നാല്‍ കേസ് ഡയറി ലഭിക്കാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് സി ബി ഐ പറയുന്നത്.

അതിനിടെ കേസില്‍ സി ബി ഐ അന്വേഷണം നടക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സി ബി ഐ ഓഫീസിന് മുമ്പില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു.

 

 

Latest