Connect with us

National

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

Published

|

Last Updated

ന്യൂഡല്‍ഹി |  മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ ഇടാക്കും. പ്രവര്‍ത്തന യോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയും തുക പിഴ ചുമത്തുക. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടക്കേണ്ടത്. തത്വത്തില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായും പാന്‍ ഉടമ പിഴയടക്കാന്‍ നിര്‍ബന്ധിതനാകും.

ബേങ്ക് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണിത്. ബേങ്കില്‍ 50,000 രൂപക്ക് മുകളില്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ നല്‍കേണ്ടിവരും.അസാധുവായ പാന്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴനല്‍കേണ്ടിവരും.
എന്നാല്‍ ബേങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാന്‍ നല്‍കിയിട്ടുള്ളവര്‍ക്ക് പിഴബാധകമാവില്ല.

 

---- facebook comment plugin here -----

Latest