Connect with us

National

ഡല്‍ഹി ആക്രമണം: പൂര്‍ണ ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍- ശരദ് പവാര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ 45 പേരുടെ മരണത്തിനിടയാക്കിയ ആക്രണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിനാണെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. വടക്ക് കിഴക്കന്‍ ദില്ലിയില്‍ നടന്ന കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്ന് പവാര്‍ പറഞ്ഞു.

ഭരണഘടന അനുസരിച്ച് ഡല്‍ഹി സര്‍്കാറും പൊതു പ്രതിനിധികളും ഉത്തരവാദികളല്ല. അവിടത്തെ സുരക്ഷാ ചമുതലയുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര വകുപ്പാണ് പ്രതി.
വര്‍ഗീയതെ പ്രോത്സാഹിപ്പിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഡല്‍ഹിയില്‍ നടന്നത്. കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ദില്ലി അധികാരം ലഭിക്കാത്തതുകൊണ്ടാണ് ഇത്തരം നീക്കമുണ്ടായത്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എല്ലാ മതങ്ങള്‍ക്കും ആളുകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അദ്ദേഹം മുഴുവന്‍ രാജ്യത്തിന്റേതാണ്. അത്തരം പദവിയിലുള്ള ആള്‍ മതഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പരോക്ഷ പ്രസ്താവനകള്‍ നടത്തുന്നത് ആശങ്കാജനകമാണെന്നും പവാര്‍ പറഞ്ഞു.

 

Latest