Connect with us

National

ഡല്‍ഹിയിലെ സംഘി ഭീകരത: നഷ്ടം 25,000 കോടി

Published

|

Last Updated

ന്യൂഡല്‍ഹി |  വടക്ക് കിഴക്കന്‍ ഡല്‍ഹില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയിലും തീവെപ്പിലും കൊള്ളയിലും 25,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതയായി റിപ്പോര്‍ട്ട്. ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്‌സാണ് കച്ചവടട സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലുമുണ്ടായ നഷ്ടം പുറത്തുവിട്ടിരിക്കുന്നത്.

45 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മൂന്ന് ദിവസങ്ങളിലായി നടന്ന ആകമണത്തില്‍ 92 വീടുകളാണ് തീവെച്ച് നശിപ്പിച്ചത്. 57 കടകള്‍, 500 വാഹനങ്ങള്‍, ആറ് ഗോഡൗണുകള്‍, രണ്ട് സ്‌കൂളുകള്‍, നാല് ഫാക്ടറികള്‍, നാല് പള്ളികളും ചുട്ടെരിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 167 എഫ്‌ഐ ആറുകളാണ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 885 പേര്‍ ഇതിനകം അറസ്റ്റിലായി. നൂറ്കണക്കിന് പേര്‍ അക്രമത്തെ തുടര്‍ന്ന് വീടുവിട്ടൊഴിഞ്ഞ് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണ്.

എന്നാല്‍ ആക്രമണത്തിന് പ്രേരകമായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയ ബി ജെ പി നേതാക്കള്‍ക്കെതിരെ പോലീസ് ഇനിയും കേസെടുത്തിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച ആവശ്യം ഉയര്‍ന്നിട്ടും കേന്ദ്ര ആഭ്യന്തര വകുപ്പ് നേരിട്ട് ഭരണം നടത്തുന്ന ഡല്‍ഹി പോലീസിന് കുലുക്കമില്ല. നിരവധി പേരെ ചുട്ടുകൊന്നിട്ടും ബി ജെ പി നേതാക്കള്‍ സമാധാന റാലി എന്ന പേരില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ മുഴക്കി റാലികള്‍ തുടരുകയാണ്.

 

---- facebook comment plugin here -----

Latest