Connect with us

Gulf

സഊദിയില്‍ കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രാലയം

Published

|

Last Updated

ദമാം  | സഊദിയില്‍ കൊറോണ വൈറസ് (കോവിഡ്19 ) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കൊറോണ ജാഗ്രതാ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .രാജ്യത്ത് ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാന്‍ 25 ആശുപ്രതികള്‍ സജ്ജമാക്കിയിട്ടുണ്ട് .സഊദി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ നിരന്തരം യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ തലസ്ഥാനമായ റിയാദില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ പറഞ്ഞു .വൈറസ് വ്യാപനം തടയുനനത്തിനായി സഊദി അറേബ്യ സ്വീകരിച്ച നടപടിയെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു.

രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും മുഴുവന്‍ സമയവും സഊദി ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനക്ക് ശേഷമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് . ഇതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക സ്‌ക്രീനിംഗ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്

നിലവില്‍ ഉംറ വിസക്കാര്‍കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക വിലക്ക്തുടമെന്നും പുതുതായി സഊദി എംബസികോണ്‍സുലേറ്റുകളില്‍ നിന്നുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തിവെച്ചതായും സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു