Connect with us

Gulf

ബഹ്‌റൈന്‍ ഐ സി എഫ് 'സ്പാര്‍ക് 2020' സംഘടിപ്പിച്ചു

Published

|

Last Updated

മനാമ |ഓരോ വിദ്യാര്‍ത്ഥിയും ആരാവണമെന്നും എത്ര മാര്‍ക്ക് നേടണമെന്നും തീരുമാനിക്കുന്നത് അതാത് വിദ്യാര്‍ത്ഥി മാത്രമാണെന്നും ഈ ഉത്തരവാദിത്തബോധം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാനാകുമെന്നും പ്രശസ്ത മനഃശാസ്ത്ര പരിശീലകനും കൗണ്‍സലറുമായ ഡോ. ബി. എം. മുഹ്‌സിന്‍ അഭിപ്രായപെട്ടു.

ഐ സി എഫ് ബഹ്‌റൈന്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച സ്പാര്‍ക് 2020 മോട്ടിവേഷന്‍ പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ചില പഠന വിഷയങ്ങള്‍ പഠിക്കാന്‍ പ്രയാസകരമാണെന്ന ആശങ്ക പങ്കുവെച്ച വിദ്യാര്‍ത്ഥികളോട് അത്തരം വിഷയങ്ങളോടുള്ള സമീപനം മാറ്റാനും അതിനെ സ്‌നേഹിക്കാനും തയ്യാറാവുക എന്നതാണ് പരിഹാരം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു.

മനഃസാന്നിധ്യത്തോടെ പഠനം നടത്തണം. പഠന സമയത്ത് മൊബൈല്‍ ഫോണുകള്‍ കയ്യില്‍ വെക്കരുത്. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുക. കഴിഞ്ഞ പരീക്ഷയുടെ ചോദ്യങ്ങള്‍ വിശകലനം ചെയ്യുന്നത് അടുത്ത പരീക്ഷക്ക് വേണ്ടിയുള്ള പഠനത്തെ പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ത്ഥികള്‍ മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്നും മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാന്‍ വികൃതികള്‍ കാട്ടിക്കൂട്ടുന്നവരെ അനുകരിക്കരുതെന്നും അദ്ദേഹം ഉണര്‍ത്തി.

ഹമദ് ടൗണ്‍ ഫാത്തിമ ശാക്കിര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 250 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു.

Latest