Connect with us

Kerala

പുതുജീവനില്‍ എട്ട് വര്‍ഷത്തിനിടെ മരിച്ചത് 30ലധികം പേര്‍; സമഗ്ര അന്വേഷണമുണ്ടാകുമെന്ന് എഡിഎം

Published

|

Last Updated

കോട്ടയം | ഒരാഴ്ചക്കിടെ മൂന്ന് പേര്‍ മരിച്ച ചങ്ങനാശേരി തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റില്‍ എട്ട് വര്‍ഷത്തിനിടെ മരിച്ചത് മുപ്പതിലധികം അന്തേവാസികള്‍. കോട്ടയം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നടത്തിയ പ്രാഥമിക തെളിവെടുപ്പില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ആത്മഹത്യകളും ഉണ്ടാകാമെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും എഡിഎം അനില്‍ ഉമ്മന്‍ പറഞ്ഞു.

പുതുജീവന്‍ മനോദൗര്‍ബല്യ ചികിത്സാ കേന്ദ്രത്തിലെ 2012 മുതലുള്ള രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നാണ് ഇതുവരെ മുപ്പതിലേറെ മരണങ്ങള്‍ നടന്നതായി കണ്ടെത്തിയത്.
ആക്ഷേപം നിരവധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരില്‍നിന്നും ജീവനക്കാരില്‍നിന്നും എഡിഎം വിവരങ്ങള്‍ ശേഖരിച്ചു. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് കലക്ടര്‍ക്കു സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കിടെ മൂന്ന് അന്തേവാസികള്‍ മരിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ് പുതുജീവനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, സമാന രോഗലക്ഷണങ്ങള്‍ കാട്ടിയ മറ്റൊരു അന്തേവാസിയെകൂടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 6 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

---- facebook comment plugin here -----

Latest