Connect with us

National

രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ഭയപ്പെടുത്താന്‍ എന്‍ എസ് ജിക്ക് കഴിയണം: അമിത് ഷാ

Published

|

Last Updated

കൊല്‍ക്കത്ത | രാജ്യത്തെ സമാധാനം നശിപ്പിക്കാനും വിഭജിക്കാനും ശ്രമിക്കുന്നവരെ ഭയപ്പെടുത്താന്‍ എന്‍എസ്ജിക്ക് (നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്) കഴിയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരക്കാരെ നേരിടേണ്ടതും തോല്‍പിക്കേണ്ടതും എന്‍എസ്ജിയുടെ ഉത്തരവാദിത്തമാണെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ എന്‍എസ്ജിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ . നരേന്ദ്ര മോദി പ്രധാനമന്ത്രി ആയശേഷം തീവ്രവാദത്തെ ഒരു തരത്തിലും പൊറുപ്പിക്കില്ലെന്ന നയമാണ് സ്വീകരിച്ചത്. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തുന്നതില്‍ യുഎസ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തി.

ലോകത്തിനാകെ സമാധാനമാണ് ഇന്ത്യയുടെ ആവശ്യം. 10,000 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ല. നമ്മുടെ സമാധാനത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല. നമ്മുടെ സൈനികരുടെ ജീവനെടുക്കുന്നവര്‍ക്കു വലിയ വില കൊടുക്കേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞു.