Connect with us

National

മധ്യപ്രദേശില്‍ ചരക്കു വണ്ടികള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ (എന്‍ ടി പി സി) രണ്ട് ചരക്കു വണ്ടികളാണ് സിംഗ്രോളി ജില്ലയിലെ ഗ്രാമപ്രദേശത്തു വച്ച് കൂട്ടിയിടിച്ചത്. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. മരിച്ചവരില്‍ രണ്ടുപേര്‍ അപകടത്തില്‍ പെട്ട ട്രെയിനുകളുടെ ഡ്രൈവര്‍മാരാണെന്നാണ് വിവരം. ചിലര്‍ ട്രെയിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മധ്യപ്രദേശിലെ അംലോരി ഖനിയില്‍ നിന്ന് യു പിയിലെ റിഹന്ദ് നഗറിലുള്ള എന്‍ ടി പി സി പ്ലാന്റിലേക്ക് കല്‍ക്കരിയുമായി പോവുകയായിരുന്നു ട്രെയിനുകളിലൊന്ന്. രണ്ടാമത്തെ ട്രെയിന്‍ ചരക്കൊന്നും ഉണ്ടായിരുന്നില്ല. ട്രെയിനുകളിലൊന്നിന്റെ 13 വാഗണുകള്‍ പാളം തെറ്റിയതിനു പിന്നാലെയാണ് കൂട്ടിയിടിയുണ്ടായത്.

Latest