Connect with us

Kerala

റോബിന്‍ വടക്കുംചേരിയെ സഭയില്‍ നിന്ന് വത്തിക്കാന്‍ പുറത്താക്കി

Published

|

Last Updated

കല്‍പ്പറ്റ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷ അനുഭവിച്ചു വരുന്ന റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി. മാര്‍പ്പാപ്പയാണ് പ്രത്യേക അധികാരം ഉപയോഗിച്ച്‌ നടപടി സ്വീകരിച്ചത്. റോബിനെ മാനന്തവാടി രൂപതാധ്യക്ഷന്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വത്തിക്കാന്റെ നടപടി റോബിനെ അറിയിച്ചിട്ടുണ്ട്.

20 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് റോബിന്‍. തലശ്ശേരി പോക്‌സോ കോടതിയാണ് റോബിനെ ശിക്ഷിച്ചത്.

Latest