Connect with us

Kerala

സിസ്റ്റര്‍ ലൂസിയുടെ രണ്ടാം അപ്പീലും തള്ളി വത്തിക്കാന്‍

Published

|

Last Updated

വയനാട് | ക്രൈസ്തവ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. അപ്പീല്‍ തള്ളിക്കൊണ്ടുള്ള മറുപടി വത്തിക്കാനില്‍ നിന്നും സിസ്റ്റര്‍ക്ക് ലഭിച്ചു. സഭാ നടപടികള്‍ക്ക് എതിരെയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര അപ്പീല്‍ നല്‍കിയത്.

സഭക്കെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പൗരസ്ത്യ തിരുസംഘത്തിന് സിസ്റ്റര്‍ ആദ്യം നല്‍കിയ അപ്പീലും തള്ളിയിരുന്നു.

Latest