Connect with us

Kerala

പോലീസ് സേനയുടെ കൈവശമുള്ള വെടിയുണ്ടകള്‍ ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന പോലീസില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം കര്‍ശനവും വ്യാപകവുമാക്കി ക്രൈം ബ്രാഞ്ച്. ഇതിന്റെ ഭാഗമായി പോലീസ് സേനയുടെ കൈവശമുള്ള വെടിയുണ്ടകള്‍ തിങ്കളാഴ്ച പരിശോധിക്കും. പോലീസ് ചീഫ് സ്റ്റോറില്‍ നിന്നും എസ് എ പിയിലേക്ക് നല്‍കിയ മുഴുവന്‍ വെടിയുണ്ടകളും പരിശോധനക്കായി ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പോലീസിന്റെ വെടിയുണ്ടകളും തോക്കുകളും മറ്റും കാണാതായതായി സി എ ജിയാണ് കണ്ടെത്തിയത്. എസ് എ പി ക്യാമ്പില്‍ നിന്നും 12000 ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് കണ്ടെത്തല്‍.

Latest