Connect with us

International

താലിബാനുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | യു എസ്-താലിബാന്‍ സമാധാന കരാര്‍ പ്രാവര്‍ത്തികമായതിനു പിന്നാലെ, താലിബാന്‍ നേതാക്കളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാര്‍ രൂപവത്ക്കരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് നന്ദി അറിയിച്ച ട്രംപ് പക്ഷെ, ചര്‍ച്ച എവിടെ വച്ചായിരിക്കുമെന്ന് വ്യക്തമാക്കിയില്ല.
അഫ്ഗാനിസ്ഥാനില്‍ നിന്ന് 5,000 യു എസ് സൈനികരെ മെയ് മാസത്തോടെ പിന്‍വലിക്കുമെന്നും ട്രംപ് അറിയിച്ചു.

രണ്ട് വര്‍ഷം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ വച്ച് യു എസും താലിബാനും ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യ സൈന്യം പതിനാല് മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്മാറും. പതിനെട്ട് വര്‍ഷം നീണ്ടുനിന്ന അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിന് ഇതോടെ വിരാമമാകും. യു എസ് പ്രത്യേക സ്ഥാനപതി സല്‍മേ ഖാലിസാദും താലിബാന്‍ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുല്‍ ഗനി ബറാദറുമാണ് കരാറില്‍ ഒപ്പുവെച്ചത്. യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തി.