Connect with us

Bahrain

കൊറോണ: അതീവ ജാഗ്രതയില്‍ ബഹ്റൈന്‍; പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

Published

|

Last Updated

മനാമ | ബഹ്റൈനില്‍ കൊറോണ വൈറസ് കൂടുതല്‍ പേരില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രലയം. രാജ്യത്തെ എല്ലാ പൊതുപരിപാടികളും ഒഴിവാക്കാന്‍ ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. ആരോഗ്യാ മന്ത്രാലയത്തിന്റെ ജാഗ്രതാ -പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കുന്നതിന്റെ ഭാഗമായി എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചതായും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങള്‍ ഒരുമിച്ച് നിന്നാല്‍ കൊറോണ വൈറസിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ബഹ്റൈന്‍ കിരീടവകാശി ഹിസ് ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പ്രസ്താവിച്ചു. ലോകാരോഗ്യ സംഘടനയുടെ എല്ലാ സജ്ജീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്. രാജ്യം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയ്യാറെണന്നും, രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യത്തോടെയുള്ള സമാധാനപരമായ നിലനില്‍പിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.

രാജ്യത്തെ 38 കോവിഡ്-19 വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും 32 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.