Connect with us

Kerala

വലപ്പാട് ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു

Published

|

Last Updated

തൃശൂര്‍ | വലപ്പാട് ദേശീയപാതയില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരായ തമിഴ്‌നാട് സേലം സ്വദേശികളായ ഇളങ്കോവന്‍ (40) , ഭാര്യ രമ്യ (35) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.

കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് ഉള്ളി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടര്‍ന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. സൈക്കിള്‍ യാത്രികനായ ബംഗാള്‍ സ്വദേശിയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലപ്പാട് പോലീസ് ലോറി കസ്റ്റഡിയില്‍ എടുത്തു.

Latest