Connect with us

Gulf

കൊറോണ: ഫാമിലി വിസിറ്റ് വിസക്കാര്‍ക്ക് സഊദിയില്‍ പ്രവേശന വിലക്കില്ലെന്ന് പാസ്പോര്‍ട്ട് മന്ത്രാലയം

Published

|

Last Updated

ദമാം | കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഫാമിലി വിസിറ്റ് വിസക്കാര്‍ക്ക് സഊദിയില്‍ പ്രവേശിക്കുന്നതിന് പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് സഊദി പാസ്സ്പോര്‍ട്ട് മന്ത്രാലയം അറിയിച്ചു. വിസാ കാലാവധിയിലുള്ള, കൊറോണ വൈറസ് കണ്ടെത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാത്തവര്‍ക്കാണ് സഊദിയിലേക്ക് അനുമതിയുള്ളത്. മള്‍ട്ടി എന്‍ട്രി വിസയുള്ളവര്‍ക്ക് സഊദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെനും മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ ഉംറ, ടൂറിസം വിസക്കാര്‍കാര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശന വിലക്കുള്ളത്. പുതിയ സര്‍ക്കുലര്‍ പ്രകാരം ഇന്ത്യ, ഹോങ്കോങ്, ഇറാന്‍, ഇറ്റലി, കൊറിയ, ചൈന, ചൈനീസ് തായ്പേയ്, മഖാഓ, ജപ്പാന്‍, ഇറാഖ്, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, ലബനോന്‍, സിറിയ, യമന്‍, അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, സൊമാലിയ, വിയറ്റ്‌നാം , തായ്ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കാണ് താത്കാലിക വിലക്കേര്‍പ്പെടുത്തിയത്. നിരോധനം എത്ര ദിവസത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Latest