Connect with us

National

രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി | ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെ മുന്‍ വിദ്യാര്‍ഥികളെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. നാലുവര്‍ഷം മുമ്പ് കനയ്യ കുമാര്‍ ജെഎന്‍യുവില്‍ വിദ്യാര്‍ഥിയായിരിക്കെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഇവരെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് കേസ് നടപടികള്‍ നിലച്ചിരുന്നു.

യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നതാണ് കനയ്യ കുമാര്‍ അടക്കം വിദ്യാര്‍ഥികള്‍ക്ക് എതിരായ കേസ്. കനയ്യ കുമാറിന് പുറമെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്കിബ് ഹുസൈന്‍, ഉമര്‍ ഗുല്‍, മുജീബ് എന്നിവരാണ് വിചാരണ നേരിടുന്നത്.

2016 ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്കഴിഞ്ഞ ജനുവരി 14ന് ഇവര്‍ക്കെതിരെ ഡല്‍ഹി ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Latest